കോഴിക്കോട്- കൂരാച്ചുണ്ടില്‍ നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ക്വാറന്റൈനില്‍ പോകും മുമ്പെ സ്വീകരണം ഏര്‍പ്പെടുത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു. കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്‌ലിംലീഗ് നേതാവുമായ ഒ.കെ അമ്മത് അടക്കമുള്ള പത്ത് പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പോലിസ് കേസെടുത്തത്.യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ സിറാജ്,ഫവാസ്,നസീര്‍,അലി ,ഷംനാദ്,അഫ്‌സല്‍,ദില്‍ഷാദ്,ബഷീര്‍ എന്നിവരാണ് പ്രതികള്‍.
കഴിഞ്ഞ ദിവസമാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പഞ്ചായത്ത് ഓഫീസില്‍ മടങ്ങിവന്ന പ്രവാസികള്‍ക്ക് സ്വീകരണം നല്‍കിയത്.ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് നേരെ കൊണ്ടുപോകേണ്ടിയിരുന്നവരെ പഞ്ചായത്ത് ഓഫീസിലെത്തിച്ച് പ്ലക്കാര്‍ഡും ബാനറുമൊക്കെ നല്‍കിയാണ് സ്വീകരിച്ചത്.
ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിരോധന നിയമം അനുസരിച്ചുള്ള വകുപ്പുകളാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.