എസ്എന്‍ഡിപി യൂനിയന്‍ സെക്രട്ടറിയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ- കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി ഓഫീസില്‍ യൂനിയന്‍ സെക്രട്ടറി കെ കെ മഹേശന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍. മൈക്രോ ഫിനാന്‍സ് അടക്കമുള്ള കേസുകളില്‍ മഹേശനെ ക്രൈംബ്രാഞ്ച് മൊഴിയെടുത്തതിന് പിന്നാലെയാണ് തൂങ്ങിമരിച്ചത്.സാമ്പത്തിക ക്രമക്കേടുമായി മഹേശന് ബന്ധമില്ലെന്നും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാമെന്ന് താന്‍ വാക്ക് നല്‍കിയെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.

മഹേശന്‍ തന്റെ വലംകൈയ്യായിരുന്നു. സാമ്പത്തികക്രമക്കേടുകളില്‍ അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നില്ല. കേസില്‍ കുടുക്കുമോ എന്ന ഭയം ഉണ്ടായിരുന്നു അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചു. ഇന്ന് മഹേശനെ പൊക്കി പറയുന്നവരാണ്  അദ്ദേഹത്തെ നശിപ്പിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.മഹേശന്റെ ആത്മഹത്യയുടെ  പേരില്‍ തന്നെ തേജോവധ ചെയ്യാനും നശിപ്പിക്കാനുമാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News