കുവൈത്തില്‍ നിന്നെത്തിയ പ്രവാസിയെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കി

കൊല്ലം- അഞ്ചലില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് പ്രവാസിയെ പുറത്താക്കിയെന്ന് പരാതി. പെയ്ഡ് ക്വാറന്റൈനില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യാശുപത്രിയിലെ ക്വാറന്റൈന്‍ സെന്ററില്‍ നിന്ന് തന്നെ പുറത്താക്കിയതെന്ന് പ്രവാസി യുവാവ് പറഞ്ഞു.

ഇന്നലെയാണ് അദ്ദേഹം കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയത്. ക്വാറന്റൈന്‍ കേന്ദ്രം നല്‍കാത്തതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിക്കുകയും ചെയ്തു. മൂന്ന് മണിക്കൂറുകളോളം യുവാവ് അഞ്ചലിലെ സ്വകാര്യബസ് സ്റ്റാന്റില്‍ ഇരുന്നതായും വിവരമുണ്ട്. പിന്നീട് ചര്‍ച്ചകള്‍ നടത്തിയ ശേഷം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനായി അദ്ദേഹത്തെ പറഞ്ഞുവിടുകയായിരുന്നു.
 

Latest News