Sorry, you need to enable JavaScript to visit this website.

കൊച്ചിയിലേക്ക് ഇന്ന് 21 വിമാനങ്ങള്‍; 3420 പ്രവാസികള്‍ നാട്ടിലെത്തും

കൊച്ചി- 21 വിമാനങ്ങളിലായി 3420 പ്രവാസികള്‍ കൂടി ഇന്ന് നെടുമ്പാശ്ശേരിയിലെത്തും. അബുദാബി, സലാല, ഷാര്‍ജ, ദോഹ, ദുബൈ, റാസല്‍ഖൈമ, ദമാം, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു പുറമെ, ലണ്ടനില്‍ നിന്നുള്ള പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനവും, അഡിസ് അബാബയില്‍നിന്നുള്ള പ്രവാസികളുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനവും ഇന്ന് എത്തിച്ചേരും.
 4060 പ്രവാസികളാണ് കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുവാനുള്ള ദൗത്യം ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ പ്രവാസികള്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്  ഇന്നലെയാണ്.
ഇന്നലെ എത്തുമെന്ന് അറിയിച്ചിരുന്ന ദോഹയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനവും മസ്‌ക്കറ്റില്‍ നിന്നുള്ള സലാം എയര്‍ വിമാനവും റദ്ദാക്കി.

 

Latest News