സ്റ്റീഫന്‍ ദേവസ്സിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു; ഡി.ജി.പിക്ക് പരാതി

കൊച്ചി-സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് വിഡിയോകള്‍ പോസ്റ്റ് ചെയ്തു.  തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും താനറിയാതെ ചില വീഡിയോകള്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും സ്റ്റീഫന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.


വീഡിയോകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നീക്കം ചെയ്തിട്ടുണ്ടെന്നും അക്കൗണ്ട് സുരക്ഷിതമല്ലെന്നും സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു. തന്റെ അക്കൗണ്ട് ആരോ ഉപയോഗിക്കുന്നുണ്ടെന്ന് കുറച്ചു നാളായി സംശയമുണ്ടായിരുന്നുവെന്നും ലൈക്കുകളും ഫോളേവേഴ്‌സിന്റെ എണ്ണവും കുറഞ്ഞു വരുന്നത് ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തെളിവുകളായി സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് പരാതി.

https://www.malayalamnewsdaily.com/sites/default/files/2020/06/25/devasssy.jpg

Latest News