ചായയില്‍ പഞ്ചസാര കുറഞ്ഞതിന്  ഗര്‍ഭിണിയായ ഭാര്യയെ കഴുത്തറുത്തു കൊന്നു 

ലഖ്‌നൗ-ചായയില്‍ പഞ്ചസാര കുറഞ്ഞെന്ന കാരണത്താല്‍ ഉണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ കഴുത്തറത്തു കൊന്നു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരി ജില്ലയിലെ ബബഌ കുമാര്‍ എന്നയാളാണ് ഭാര്യയെ കഴുത്തറത്ത് കൊന്നത്. ഭാര്യയെ അപായപ്പെടുത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യ രേണുദേവിയെ ഉടന്‍ ബന്ധുക്കളെല്ലാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബബഌ കുമാറിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. താമസിയാതെ ഇയാളെ പിടിക്കുമെന്ന് പോലീസ് അറിയിച്ചു.

Latest News