Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തലവേദന അനുഗ്രഹമായി,  അടിച്ചത് ബമ്പര്‍ ലോട്ടറി

ടെക്‌സസ്- അസുഖം വരുന്നത് വല്ലാത്തൊരു അവസ്ഥയാണ്.  അസുഖമൊന്നുമില്ലാതെ ആരോഗ്യവന്മാരായി ഇരുക്കുന്നതാണ് ഏവര്‍ക്കും സന്തോഷം അല്ലെ? എന്നാല്‍ ചില സമയം നമുക്ക് ഇത്തരം അസുഖങ്ങള്‍ കൊണ്ടുവരുന്നത് വിശ്വസിക്കാന്‍ കഴിയാത്ത ഭാഗ്യമായിരിക്കും.  കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പറ്റില്ലായിരിക്കും പക്ഷേ സത്യമാണ് കേട്ടോ. അങ്ങനൊരു ഭാഗ്യം അടിച്ചിരിക്കുകയാണ് അമേരിക്കയിലെ വിര്‍ജീനിയയിലെ ഓള്‍ഗ റീച്ചിയ്ക്ക്.  ഓള്‍ഗയ്ക്ക് ഭാഗ്യം തെളിഞ്ഞത് തലവേദയുടെ രൂപത്തിലാണെന്ന് പറഞ്ഞാല്‍ മതിയല്ലോ.  ഒരു ദിവസം സഹിക്കാന്‍ പറ്റാത്ത തലവേദനയെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ അടുത്തുള്ള മെഡിക്കല്‍ സ്‌റ്റോറില്‍ എത്തിയ ഓള്‍ഗ അവിടെനിന്നും മരുന്ന് വാങ്ങിയശേഷം അവിടെ കണ്ട ഒരു സ്‌ക്രാച്ച് ആന്റ് വിന്‍ ലോട്ടറിയും വാങ്ങി. ലോട്ടറി വാങ്ങിയപ്പോള്‍ ഓള്‍ഗ ഒരിക്കല്‍ പോലും അത് അടിച്ചേക്കുമെന്ന് പ്രതീക്ഷിച്ചപോലും ഇല്ല.  പക്ഷേ വീടെത്തി മരുന്ന് കഴിച്ച് തലവേദന വിട്ടുപോയപ്പോള്‍ ഓള്‍ഗയെ തേടിയെത്തിയത് വമ്പന്‍ ഭാഗ്യമാണ്.   50,00,000 അമേരിക്കന്‍ ഡോളര്‍ അതായത് ഏകദേശം 3.7 കോടി രൂപയുടെ  ലോട്ടറി സമ്മാനം.    ലോട്ടറി അടിച്ചശേഷം ഓള്‍ഗയുടെ പ്രതികരണം ഇപ്രകാരമായിരുന്നു -എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ലയെന്നും വിവരമറിഞ്ഞ്  ഞാന്‍ തലകറങ്ങി വീണില്ല എന്നേയുള്ളൂവെന്നുമാണ്'.  ഈ കാശുകൊണ്ട് എന്താണ് ലക്ഷ്യം എന്നു ചോദിച്ചപ്പോള്‍ ആദ്യം തന്റെ വീട് നന്നാക്കണമെന്നും ബാക്കി പണം ജോലിയില്‍ നിന്നും വിരമിച്ച ശേഷം തനിക്കുവേണ്ട ചെലവിലേക്ക് സൂക്ഷിച്ചുവെക്കുമെന്നും  ഓള്‍ഗ പറഞ്ഞു.  
 

Latest News