Sorry, you need to enable JavaScript to visit this website.

ഗോമൂത്രം മരുന്നാണെന്ന് ഖുര്‍ആനിലുണ്ട്; മുസ്ലിംകള്‍ക്കും ഇതുപയോഗിക്കാമെന്ന് ബാബ രാംദേവ്


ന്യുഡല്‍ഹി- ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വസ്തു എന്ന നിലയില്‍ ഗോമൂത്രം മുസ്ലിംകള്‍ക്കും സ്വീകാര്യമായ മരുന്നാണെന്ന് യോഗ, ആയുര്‍വേദ മരുന്ന് വ്യവസായി ബാബ രാംദേവ്. 'ഗോമൂത്രം ചിക്തയ്ക്ക് മരുന്നായി ഉപയോഗിക്കാമെന്ന് ഖുര്‍ആനില്‍ എഴുതിവച്ചിട്ടുണ്ട്. പതജ്ഞലിയെ ഒരു ഹിന്ദു കമ്പനിയായി ചിലര്‍ ഉന്നംവച്ച് വിശേഷിപ്പിക്കുകയാണ്. ഞാന്‍ എപ്പോഴെങ്കിലും ഹംദര്‍ദിനെതിരെ പറഞ്ഞിട്ടുണ്ടോ?' രാംദേവ് ചോദിക്കുന്നു. 

ഹാമിദ് സഹോദരങ്ങള്‍ സ്ഥാപിച്ച ഹംദര്‍ദ്, ഹിമാലയ തുടങ്ങിയ മരുന്ന് കമ്പനികളെ താന്‍ പൂര്‍ണമായി പിന്തുണയ്ക്കുന്നവെന്നും ഹിമാലയ ഗ്രൂപ്പിന്റെ ഉടമ ഫാറൂഖ് ഭായ് തനിക്ക് യോഗ ഗ്രാമം സ്ഥാപിക്കാന്‍ ഭൂമി സംഭാവന നല്‍കിയിട്ടുണ്ടെന്നും രാംദേവ് പറഞ്ഞു. ആരോപണങ്ങല്‍ ഉന്നയിക്കുന്ന ചിലര്‍ വിദ്വേഷത്തിന്റെ മതില്‍ തീര്‍ക്കുകയാണെന്നും ഇന്ത്യ ടി വിയില്‍ ഒരു അഭിമുഖത്തിനിടെ രാംദേവ് പറഞ്ഞു.

തന്റെ ഉടമസ്ഥതയലുള്ള ആയുര്‍വേ മരുന്നും നിത്യോപയോഗ വസ്തുക്കളും ഉള്‍പ്പാദിപ്പിക്കുന്ന കമ്പനിയായ പതജ്ഞലിക്ക് തന്റെ കാലശേഷവും മുന്നോട്ടു കൊണ്ടുപോകാന്‍ വ്യക്തമായ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിന്‍ഗാമിയായി എത്തുന്നത് താന്‍ പരിശീലനം നല്‍കിയ 500 സന്യാസിമാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News