Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് വരുന്നവർക്ക് കേരളത്തിലെ വിമാനതാവളങ്ങളിൽ കോവിഡ് പരിശോധന-മുഖ്യമന്ത്രി

തിരുവനന്തപുരം- സൗദിയിൽനിന്ന് വരുന്ന യാത്രക്കാർ നിർബന്ധമായും പി.പി.ഇ കിറ്റ് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് സൗകര്യമുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യാത്രക്ക് 72 മണിക്കൂർ മുമ്പ് ടെസ്റ്റ് ചെയ്യണം. എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. എത്തിചേരുന്ന വിമാനതാവളത്തിലെ സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ സ്‌ക്രീനിംഗിന് വിധേയമാകണം. രോഗലക്ഷണമുള്ളവരെ മാറ്റി നിർത്തുകയും കൂടുതൽ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റും. ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരെയും കേരളത്തിൽ റാപ്പിഡ് ആന്റി ബോഡി ടെസ്റ്റിന് വിധേയരാകണം. പോസിറ്റീവ് ആകുന്നവർ കൂടുതൽ പരിശോനധക്ക് വിധേയരാകണം. ടെസ്റ്റ് റിസൽട്ട് എന്തായാലും മുഴുവൻ യാത്രക്കാരും 14 ദിവസം ക്വാറൻൈനിൽ പോകണം. എല്ലാ യാത്രക്കാരും എൻ95, ഗ്ലൗസ്, ഫെയ്‌സ്ഷീൽഡ് എന്നിവ ഉപയോഗിക്കണം. ഖത്തറിൽനിന്ന് വരുന്നവർ ആ രാജ്യത്ത് നിന്ന് വരുന്നർ ആ രാജ്യത്തെ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നൽകണം. നാട്ടിലെത്തുമ്പോൾ ടെസ്റ്റിന് വിധേയരാക്കണം. ഒമാൻ, ബഹ്‌റിൻ എന്നിവടങ്ങളിൽനിന്ന് തിരിച്ചെത്തുന്നവർ എൻ95, ഫെയ്‌സ് ഷീൽഡ് എന്നിവ ധരിക്കണം. സൗദിയിൽനിന്ന് വരുന്നവർ എൻ-95, മാസ്‌ക്, പി.പി.ഇ കിറ്റും കൂടി ധരിക്കണം. കുവൈറ്റിൽനിന്ന് ടെസ്റ്റ് ചെയ്യാതെ ആരെങ്കിലും വരുന്നുണ്ടെങ്കിൽ അവരും പി.പി.ഇ കിറ്റ് ധരിക്കണം. വിമാനതാവളത്തിലെത്തിയാൽ ഇരുരാജ്യങ്ങളിലുള്ളവർ കോവിഡ് ടെസ്റ്റിന് ഹാജരാകണം. യാത്രക്കാർ ഉപയോഗിക്കുന്ന പി.പി.ഇ കിറ്റ് അടക്കമുള്ളവ വിമാനതാവളത്തിൽ തന്നെ സുരക്ഷിതമായി നീക്കും. വിമാനതാവളങ്ങളിൽ ആരോഗ്യപരിശോധന നടത്തും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും. ഈ നടപടികൾ വിദേശകാര്യമന്ത്രാലയത്തെയും എംബസികളെയും അറിയിക്കും.

 

Latest News