കേരളത്തില്‍ 152 പേര്‍ക്ക് കൂടി കോവിഡ്; 98 പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍

തിരുവനന്തപുരം- കേരളത്തില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.81 പേര്‍ രോഗവിമുക്തരായി.
  വിദേശത്ത് നിന്നെത്തിയ  98 പേര്‍ക്കും അന്യസംസ്ഥാനത്ത് നിന്നെത്തിയ 46 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.എട്ട്  പേര്‍ക്ക് സമ്പര്‍ക്കമാണ് വൈറസ് ബാധയുടെ കാരണം.വിവിധ ആശുപത്രികളിലായി 1691 പേര്‍  ചികിത്സയിലുണ്ട്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക താഴെ പറയുന്നു.

പത്തനംതിട്ട 25,കൊല്ലം 18,കണ്ണൂര്‍ 17,പാലക്കാട് 16,തൃശൂര്‍ 15,ആലപ്പുഴ 15,മലപ്പുറം 10,എറണാകുളം 8,കോട്ടയം 7,ഇടുക്കി 6,കാസര്‍ഗോഡ് 6,തിരുവനന്തപുരം 4,കോഴിക്കോട് 3,വയനാട് 2 
ഇതുവരെ 3603 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 154859 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. 2282 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 288 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 4537 സാമ്പിളുകളാണ് ശേഖരിച്ചത്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി.
 

Latest News