തൃണമൂല്‍ എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത-തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമോനാഷ് ഗോഷ് കൊവിഡ് ബാധിച്ച് മരിച്ചു. ഇറഉപതുകാരനായ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പര്‍ഗനാസ് ജില്ലയിലെ ഫല്‍ത്ത നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് അദ്ദേഹം. കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ഫല്‍ത്ത മണ്ഡലത്തിലെ എംഎല്‍എയും 1998 മുതല്‍ പാര്‍ട്ടിയുടെ ട്രഷററുമായിരുന്ന അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിക്കുന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. 35 വര്‍ഷത്തിലധികം അദ്ദേഹം നമുക്കൊപ്പമുണ്ടായിരുന്നു. ജനങ്ങളോടും പാര്‍ട്ടിയോടും പ്രതിപത്തിയുള്ള നേതാവായിരുന്നു അദ്ദേഹമെന്നും മമതപറഞ്ഞു.

നികത്താനാകാത്ത നഷ്ടമാണ് ഘോഷിന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കോവിഡ് നിരവധി ജനപ്രതിനിധികളുടെ ജീവനാണ് അപഹരിക്കുന്നത്. തമിഴ്‌നാട് എംഎല്‍എ ജെ അന്‍പഴകനും ഈ മാസം ആദ്യം കോവിഡ് ബാധിച്ചു മരിച്ചിരുന്നു.
 

Latest News