Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദിൽ മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

റിയാദ് - ഹൃദയ സ്തംഭനം മൂലം റിയാദിൽ മരണപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി പുത്തൻ വീട്ടിൽ ചാർളിയുടെ മൃതദേഹം സംസ്‌കരിച്ചു.
അൽജുഫാലി കമ്പനിയിൽ 16 വർഷമായി ജോലി ചെയ്യുകയായിരുന്നു. ജൂൺ രണ്ടിനാണ് നിര്യാതനായത്. ഭാര്യ: സിന്ധു. പിതാവ്: പരേതനായ ജോർജ്, മാതാവ്: പരേതയായ റോസ്സിലി. മക്കളില്ല .
ഭാര്യയും ബന്ധുക്കളും മൃതദേഹം ഇവിടെ മറവു ചെയ്യാൻ ഇന്ത്യൻ എംബസിയെ അറിയിക്കുകയായിരുന്നു.


പ്രവാസി സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം   കൺവീനർ സെയ്‌നുൽ ആബിദീന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പ്രവാസി സാംസ്‌കാരിക വേദി വെൽഫെയർ വിംഗ് പ്രവർത്തകരായ ബഷീർ പാണക്കാട്, അഹ്ഫൻ, റഹീം ഓമശ്ശേരി എന്നിവരെ കൂടാതെ നാട്ടുകാരായ റഹ്മത് തിരുത്തിയാട്, ഉസാമ ആറ്റിയേടത്ത്,
ഇംതിയാസ് എന്നിവർ സഹായത്തിനുണ്ടായിരുന്നു .
നാട്ടിൽ നിന്നും  ആവശ്യമായ രേഖകൾ ശരിയാക്കാൻ വെൽഫെയർ പാർട്ടി പ്രവർത്തകരായ ഷിയാസ് ചെറുവണ്ണൂർ, ഖയ്യും ചെറുവണ്ണൂർ എന്നിവർ സഹായിച്ചു.
റിയാദിനടുത്ത അൽഖർജിലെ പ്രത്യേക ശ്മശാനത്തിലാണ് മൃതദേഹം അടക്കം ചെയ്തത്.
 

Latest News