ഇന്ത്യന്‍ കുടുംബത്തിലെ മൂന്ന് പേര്‍ സ്വിമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചു

ഈസ്റ്റ് ബ്രണ്‍സ് വിക്ക്- അമേരിക്കയിലെ സ്വിമ്മിംഗ് പൂളില്‍ ഇന്ത്യന്‍ കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. സ്ഥലത്തെത്തി സി.പി.ആര്‍ നല്‍കിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് പോലീസ് പറഞ്ഞു.


ഭരത് പട്ടേല്‍ (62), മരുമകള്‍ നിഷ പട്ടേല്‍ (33), നിഷയുടെ എട്ടു വയസ്സായ മകള്‍ എന്നിവരാണ് മരിച്ചത്. നിലവിളി കേട്ട് അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നും മൂന്ന് പേരും അബോധാവസ്ഥയിലായിരുന്നുവെന്ന് ഈസ്റ്റ് ബ്രണ്‍സ് വിക്ക് പോലീസ് പറഞ്ഞു.

അപകടത്തില്‍ മുങ്ങി മരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മിഡില്‍സെക്‌സ് കൗണ്ടി റീജ്യണല്‍ മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസ് അറിയിച്ചു. ഈയടുത്താണ് കുടുംബം ഇവിടേക്ക് താമസം മാറിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

Latest News