പാലക്കാട് - ജില്ലയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 27 പേർക്ക്. ഇതിൽ പത്തു വയസ്സിൽ താഴെ പ്രായമുള്ള അഞ്ച് കുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു. പതിനേഴു പേർ വിദേശത്ത് നിന്നും ഒമ്പത് പേർ ഇന്ത്യയുടെ മറ്റ് പ്രദദേശങ്ങളിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇന്നലെ ആർക്കും രോഗമുക്തി ഇല്ല. ഇതോടെ കോവിഡ് ബാധയുമായി ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 181 ആയി. ഇതിനു പുറമേ രോഗം ബാധിച്ച പത്തു പേർ മറ്റ് ജില്ലകളിലായി ചികിൽസയിലുണ്ട്.
തൃശൂരിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥനായ പട്ടാമ്പി സ്വദേശിക്ക്(55) ആണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം വന്നത്. നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു തടവുപുള്ളിയുടെ സമ്പർക്കപ്പട്ടികയിൽ ഈ വ്യക്തി ഉണ്ടായിരുന്നു. സൗദിയിൽ നിന്നെത്തിയ പട്ടാമ്പി മുതുതലയിലെ മൂന്നു വയസ്സുകാരനും ഖത്തറിൽ നിന്ന് മാതാവിനൊപ്പം വന്ന തൃത്താല കപ്പൂർ കല്ലടത്തൂരിലെ ഒരു വയസ്സുകാരിക്കും ആറു വയസ്സുകാരനും കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ അമ്മക്കും(29) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാനിൽ നിന്നെത്തിയ വല്ലപ്പുഴയിലെ അഞ്ചു വയസ്സുകാരനും രോഗം പകർന്നു.
ഈ കുട്ടിയുടെ മാതാവിന് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. ചെന്നൈയിൽ നിന്ന് വന്ന പട്ടാമ്പി പരുതൂർ സ്വദേശിയായ അഞ്ചു വയസ്സുകാരിക്കും പിതൃസഹോദരനും(30) രോഗം സ്ഥിരീകരിച്ചു. സൗദിയിൽ നിന്നെത്തിയ തൃത്താല തിരുമിറ്റക്കോട് സ്വദേശി(35), യു.എ.ഇയിൽ നിന്ന് വന്ന വല്ലപ്പുഴ സ്വദേശി(42), തൃത്താല കണ്ണന്നൂർ സ്വദേശി(42) കുവൈത്തിൽ നിന്ന് വന്ന നെല്ലായ എഴുവന്തല സ്വദേശി(31), തൃത്താല മേഴത്തൂർ സ്വദേശി(43), തിരുമിറ്റക്കോട് കറുകപ്പുത്തൂർ സ്വദേശി(48), തൃത്താല കോടനാട് സ്വദേശി(37), കുഴൽമന്ദം സ്വദേശി(41), ലക്കിടി പേരൂർ സ്വദേശി(42), തരൂർ അത്തിപ്പറ്റ സ്വദേശി(33), ഖത്തറിൽ നിന്നെത്തിയ തിരുമിറ്റക്കോട് പെരുങ്ങന്നൂർ സ്വദേശി(60), കസാഖിസ്ഥാനിൽ നിന്നെത്തി കുഴൽമന്ദം സ്വദേശി(31), തമിഴ്‌നാട്ടിൽ നിന്ന് വന്ന മുതുതല പെരുമുടിയൂർ സ്വേദേശിനി(35), മാത്തൂർ മണ്ണമ്പുള്ളി സ്വദേശികളായ അമ്മയും മകനും മകളും (37,18,16) ഹൈദരാബാദിൽ നിന്നെത്തിയ വല്ലപ്പുഴ ചൂരക്കോട് സ്വദേശിനി(80), ദൽഹിയിൽ നിന്നെത്തിയ പൊൽപ്പുള്ളി സ്വദേശികളായ സഹോദരന്മാർ(20, 17) എന്നിവരാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.