റഹ്മത്ത് അഷ്‌റഫിനെ കെ.എം.സി.സി  വനിത വിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്തു 

റിയാദ് - കെ.എം.സി.സി വനിതാ വിംഗിന്റെ പുതിയ പ്രസിഡന്റായി റഹ്മത്ത് അഷ്‌റഫിനെ തെരഞ്ഞെടുത്തു. നദീറ ഷംസു അധ്യക്ഷത വഹിച്ചു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു. കൊറോണ കാലത്ത് റിയാദിൽ കെ.എം.സി.സി വനിത വിംഗ് നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പൊതു സമൂഹത്തിനിടയിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും സി.പി.മുസ്തഫ അഭിപ്രായപ്പെട്ടു. 


നാട്ടിലേക്ക് പോകുവാനും മരുന്നിനും ഭക്ഷണത്തിനുമൊക്കെ പ്രയാസപ്പെടുന്ന ധാരാളം കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പ്രവാസികൾ നമ്മുടെ ചുറ്റും താമസിക്കുന്നുണ്ട്. അവർക്കെല്ലാം ആശ്വാസം പകരാനും സഹായം ചെയ്യുവാനും നമുക്ക് കഴിയണം. 
റഹ്മത്ത് അഷ്‌റഫ്, ചെയർപേഴ്‌സൺ ഖമറുന്നീസ മുഹമ്മദ്, ഭാരവാഹികളായ ത്വാഹിറ മാമുക്കോയ, ഹസ്ബിന നാസർ, ഷിംന അബ്ദുൽ മജീദ്, സൗദ മുഹമ്മദ്, ഫസ്‌ന ഷാഹിദ്, നജ്മ ഹാഷിം, സാറ നിസാർ, സാബിറ മുസ്തഫ, ഷഹർബാൻ മുനീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജസീല മൂസ സ്വാഗതവും ട്രഷറർ നുസൈബ മാമു നന്ദിയും പറഞ്ഞു.

 

Latest News