നഗ്നശരീരത്തില്‍ ചിത്രംവര, രഹ്ന ഫാത്തിമക്കെതിരെ കേസ്

കോട്ടയം- നഗ്‌നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് രഹ്ന ഫാത്തിമക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ബി.ജെ.പി ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്.
മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയായ രഹ്്‌ന ഫാത്തിമ ശബരിമല പ്രവേശവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബി.എസ്.എന്‍.എല്‍ പിന്നീട് ഇവരെ പിരിച്ചുവിടുകയായിരുന്നു.

 

Latest News