തിരുവനന്തപുരം- പ്രവാസികൾക്ക് നാട്ടിലേക്ക് വരാൻ റാപ്പിഡ് ടെസ്റ്റ് വേണമെന്ന നിബന്ധന ഈ മാസം 25 മുതൽ നടപ്പാക്കാനാകില്ലെന്ന് അതാത് എംബസികൾ അറിയിച്ചവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികൾക്ക് പ്രശ്‌നമില്ലാത്ത രീതിയിൽ പ്രശ്‌നം ഏത് രീതിയിൽ പരിഹരിക്കുമെന്നത് സംബന്ധിച്ച് കേന്ദ്രവുമായി ചർച്ച നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഇന്ന് 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർച്ചയായ അഞ്ചാം ദിവസവും രോഗികളുടെ എണ്ണം നൂറു കടന്നു. 60 പേർക്ക് രോഗമുക്തിയുണ്ടായി. സമ്പർക്കത്തിലൂടെ ഒൻപത് പേർക്ക് രോഗമുണ്ടായി. ഒരു ആരോഗ്യപ്രവർത്തകക്കും രോഗമുണ്ടായി. ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. സാമ്പിളുകൾ ശേഖരിച്ചു. 1620 പേരാണ് നിലവിൽ ചികിത്സയിലുളളത്. 2260 പേർ നിരീക്ഷണത്തിനായി ആശുപത്രികളിലുണ്ട്.