ഈ വര്‍ഷം ഹജ് പതിനായിരം പേര്‍ക്ക് മാത്രം, 65 മുകളില്‍ പ്രായമുള്ളവര്‍ക്ക് അനുമതിയില്ല

റിയാദ്- ഈ വര്‍ഷം സൗദിയിലുള്ള വിദേശികളില്‍ നിന്നും സ്വദേശികളില്‍ നിന്നുമായി പതിനായിരം പേര്‍ക്കാണ് ഹജിന് അവസരം നല്‍കുകയെന്ന് ഹജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്‍തന്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഹജ് നടപടികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സുരക്ഷിതമായി ഹജ് പൂര്‍ത്തിയാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്ന എല്ലാ വ്യവസ്ഥകളും പാലിക്കും. അത് എംബസികളുമായും കോണ്‍സുലേറ്റുകളുമായും ബന്ധപ്പെട്ടാണ് സൗദിയിലെ വിദേശികളെ ഹജിന് തെരഞ്ഞെടുക്കുക. അദ്ദേഹം പറഞ്ഞു.
65 വയസ്സിന് മുകളിലുള്ളവര്‍ക്കും വിവിധ രോഗങ്ങളുള്ളവര്‍ക്കും ഈ വര്‍ഷത്തെ ഹജിന് അനുമതി നല്‍കില്ലെന്ന് ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അറിയിച്ചു. ഹാജിമാര്‍ പുണ്യനഗരങ്ങളില്‍ എത്തുന്നതിന് മുമ്പ് തന്നെ കോവിഡ് പരിശോധന നടത്തും. ഓരോ ദിവസവും ഹാജിമാരുടെ ആരോഗ്യം വിലയിരുത്തുകയും ചെയ്യും. ഹജ് കഴിഞ്ഞാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു

Latest News