അതിര്‍ത്തി തര്‍ക്കം; സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ച് ഇന്ത്യയും ചൈനയും

ന്യൂദല്‍ഹി-കിഴക്കന്‍ ലഡാക്കില്‍ തര്‍ക്കം തുടരുന്ന അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യയും ചൈനയും സേനാ പിന്മാറ്റത്തിന് ധാരണയായി. കോര്‍ കമാന്റ്തല ചര്‍ച്ചയിലാണ് ഇരുവിഭാഗങ്ങളും പിന്മാറാന്‍ തീരുമാനിച്ചിരിക്കുന്നത്.യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള ചൈനീസ് മേഖലയായ മോള്‍ഡയില്‍ വെച്ചാണ് ഇന്നലെ ചര്‍ച്ച നടന്നത്.

കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍ നിന്നും സൈന്യങ്ങളെ പിന്‍വലിക്കും. ഇത് രണ്ടാംതവണയാണ് കമാന്റര്‍ തല ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ നടക്കുന്നത്.ജൂണ്‍ ആറിന് നടന്ന ചര്‍ച്ചയിലും നേരത്തെ ഇക്കാര്യങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു.അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ 40 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന ഇന്ത്യന്‍ റിപ്പോര്‍ട്ട് ചൈന തള്ളി. ഇത് വ്യാജവാര്‍ത്തയാണെന്നാണ് ചൈന പറഞ്ഞത്.
 

Latest News