നജ്‌റാനിലേക്കും ജിസാനിലേക്കും ഹൂത്തി മിസൈല്‍; സൗദി സഖ്യസേന തകര്‍ത്തു

റിയാദ്- സൗദി അറേബ്യയിലെ നജ്‌റാനും ജിസാനും ലക്ഷ്യമിട്ട് ഹൂത്തികളുടെ മിസൈല്‍ ആക്രമണ ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യെമനിലെ സആദയില്‍നിന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. നജ്‌റാനു നേരെവന്ന രണ്ട് മിസൈലുകളും ജിസാനുനേരെ വന്ന ഒരു മിസൈലും സഖ്യസേന തകര്‍ത്തതായി അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രി ബോംബുകള്‍ നിറച്ച എട്ട് ഡ്രോണുകള്‍ സൗദിക്കുനേരെ അയച്ച ശേഷമായിരുന്നു മിസൈല്‍ ആക്രമണ ശ്രമം. എല്ലാം ആകാശത്തുവെച്ച് തന്നെ സഖ്യസേനക്ക് തകര്‍ക്കാന്‍ സാധിച്ചു.
നിരപരാധികളായ സിവിലിയന്മാരെ ലക്ഷ്യമിട്ട് ഹൂത്തി ഭീകരര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സഖ്യസേന അറിയിച്ചു.

 

Latest News