ചന്ദ്രപൂര്‍- ജീവനൊടുക്കാന്‍ ഭാര്യയുടെ ചിതയില്‍ ചാടിയ യുവാവിനെ രക്ഷപ്പെടുത്തിയെങ്കിലും അല്പസമയത്തിനകം കിണറ്റില്‍ ചാടി മരിച്ചു. മഹാരാഷ്ട്രയില്‍ ചന്ദ്രപൂരിലാണ് സംഭവം.
ഗര്‍ഭിണിയായ ഭാര്യയുടെ മരണത്തില്‍ ദുഃഖം താങ്ങാനാവാതെ കിഷോര്‍ ഖതികാണ് ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 19നാണ് 19 കാരിയായ രുചിതയെ ഇയാള്‍ വിവാഹം ചെയ്തത്. പുറത്ത് പ്രാഥമിക കൃത്യത്തിനുപോയ യുവതിയുടെ മൃതദേഹമാണ് പിന്നീട് കിണറ്റില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ശവസംസ്കാരം നടക്കുന്നതിനിടെ ചിതയില്‍ ചാടിയ യുവാവിനെ സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയതെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ സന്ദീപ് ധോബെ പറഞ്ഞു.
പൊള്ളലേറ്റിരുന്ന യുവാവ് അല്പ സമയത്തിനകം ശ്മശാനത്തിനു സമീപത്തെ കിണറ്റില്‍ ചാടുകയായിരുന്നു. കിണറ്റില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.






