Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്‌ലിം ലീഗിന്റെ ലക്ഷ്യം ന്യൂനപക്ഷ ധ്രുവീകരണം -എ.വിജയരാഘവൻ

മലപ്പുറം - വെൽഫെയർ പാർട്ടിയേയും എസ്.ഡി.പി.ഐയെയും യു.ഡി.എഫ് മുന്നണിയുടെ ഭാഗമാക്കി ന്യൂനപക്ഷ ധ്രുവീകരണത്തിനാണ് ലീഗ് ശ്രമമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. 
തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമല്ല, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കം. മത മൗലികവാദ ശക്തികളെ ഉൾപ്പെടുത്തി യു.ഡി.എഫിന്റെ വിപുലീകരണത്തിനാണ് ലീഗ് ശ്രമിക്കുന്നത്. ന്യൂനപക്ഷ വർഗീയ ശക്തികൾക്ക് രാഷ്ട്രീയ പൊതു മണ്ഡലത്തിൽ ഇടം നൽകുന്നത് ഭൂരിപക്ഷ വർഗീയതക്ക് സാധൂകരണമാകുമെന്നും വിജയരാഘവൻ മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


കേന്ദ്രത്തിൽ തീവ്ര ഹിന്ദുത്വ നിലപാടുമായാണ് ബി.ജെ.പി മുന്നോട്ട് പോകുന്നത്. സാമൂഹിക മേഖലയിലും നിയമ നിർമാണത്തിലും ഈ നയങ്ങൾ നടപ്പാക്കുന്നു. മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചു മാത്രമേ ഇതിനെ ചെറുക്കാനാവൂ എന്നാണ് ഇടതുപക്ഷ നിലപാട്. ഒരു വർഗീയതക്ക് മറ്റൊരു വർഗീയത മറുപടിയല്ല.
തെരഞ്ഞെടുപ്പിൽ ജനകീയ മുന്നണിയുണ്ടാക്കും എന്നാണ് ലീഗ് പറയുന്നത്. ആ മുന്നണിയിൽ ആരൊക്കെയുണ്ടാകും എന്ന് വ്യക്തമാക്കണം. ജനപക്ഷ നിലപാടുമായി മുന്നോട്ട് പോകുന്ന എൽ.ഡി.എഫ് സർക്കാരിന് ഭരണ തുടർച്ച ഉണ്ടാകാതിരിക്കാനാണ്  ശ്രമം. അധികാരമില്ലാതെ ലീഗിന് പിടിച്ചു നിൽക്കനാവില്ല -വിജയരാഘവൻ കൂട്ടിച്ചേർത്തു. 


തീവ്രവാദ സംഘടനകളുമായി ചർച്ച നടത്തുന്നുണ്ടെന്ന ലീഗ് നേതാക്കളുടെ പ്രസ്താവനയോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് പിന്തുണയോടെയാണ് ചർച്ച നടക്കുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.  ഇത് മതനിരപേക്ഷതക്ക് വലിയ അപകടമാണ്. കേരളീയ പൊതുസമൂഹം ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അവസരം കിട്ടിയാൽ സർക്കാരിനെ ഇടിച്ചു താഴ്ത്താനാണ് യു.ഡി.എഫ് നേതാക്കളുടെ ശ്രമം. സർക്കാരിനെ നയപരമായി വിമർശിക്കാനില്ലാത്തതിനാൽ മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും വ്യക്തിപരമായി ആക്രമിക്കുകയാണ്. ജനങ്ങൾക്കു മുന്നിൽ പരിഹാസ്യരാകാൻ മാത്രേമേ ഇത് ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. 
കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർധനവിനെതിരെ എൽ.ഡി.എഫ് ബഹുജന പ്രതിഷേധമുയർത്തുമെന്നും മുന്നണി കൺവീനർ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി അനിൽ എന്നിവർ പങ്കെടുത്തു.

Latest News