Sorry, you need to enable JavaScript to visit this website.

തദ്ദേശ തെരഞ്ഞെടുപ്പ് വിജയഗതി വനിതാ വോട്ടർമാർ നിശ്ചയിക്കും

കൊണ്ടോട്ടി- തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ വിജയഗതി ഇത്തവണ വനിതാ വേട്ടർമാർ നിശ്ചയിക്കും. അന്തിമ വോട്ടർപട്ടികയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇടം പിടിച്ചിരിക്കുന്നത്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെയുണ്ടായിരുന്ന 2,51,08,536 വോട്ടർമാരിൽ 1,20,58,262 പുരുഷന്മാരും, 1,30,50,163 സ്ത്രീകളുമായിരുന്നു. എന്നാൽ 2020 തെരഞ്ഞെടുപ്പിലെ ആകെ 2,62,24,501 വോട്ടർമാരിൽ 1,36,84,019 പേരും സ്ത്രീകളാണ്. 14,79,541 പുതിയ വോട്ടർമാരാണ് ഈ വർഷം വർധിച്ചത്. ഇവരിൽ 8,01,328 പേരും സ്ത്രീകളാണ്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലേയും വാർഡുകളിൽ കുറഞ്ഞ വോട്ടുകളാണ് മൽസരാർഥികളുടെ വിജയം നിശ്ചയിക്കുന്നത്. ആയതിനാൽ തന്നെ വനിതാ വോട്ടർമാരായിരിക്കും സ്ഥാനാർഥികളുടെ വിജയഗതി നിശ്ചയിക്കുക.


  തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും നിലവിലെ വോട്ടർമാരേക്കാളും 200 മുതൽ 250 വരെ വോട്ടർമാർ ശരാശരി വർധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 750 മുതൽ ആയിരം വരെ വോട്ടർമാരാണ് ഒരു വാർഡിലുളളത്. പുതുതായി വോട്ടർമാർ ചേർന്നതോടെ ഇത് പല വാർഡുകളിലും ആയിരത്തിന് മുകളിൽ കടന്നിട്ടുണ്ട്.  വോട്ടർപട്ടികയിൽ 21.69 ലക്ഷം പേരാണ് ഉൾപ്പെട്ടിട്ടുളളത്. എന്നാൽ തദ്ദേശ ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ പരിശോധനയിൽ ധാരാളം പേർ പുറത്തായി. ഒരാൾ തന്നെ പല തവണ അപേക്ഷ നൽകിയതും, മരണപ്പെട്ടവരേയും സ്ഥിരതാമസമില്ലാത്തവരെയുമടക്കം ലിസ്റ്റിൽ നിന്ന് നീക്കിയതോടെ പുതിയ വോട്ടർമാരായി 14,79,541 പേരാണ് ഉൾപ്പെട്ടത്. ഓൺലൈൻ വഴിയാണ് വോട്ടർ പട്ടികയിൽ അപേക്ഷകൾ സ്വീകരിച്ചിരുന്നത്. 

 

Latest News