ജയ്പുര്‍- രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയുള്‍പ്പെടെ 18 കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥരീകരിച്ചു. ദോല്‍പുരിലെ ബാരിയില്‍ നിന്നുള്ള എംഎല്‍എയായ ഗിരിരാജ് സിംഗ് മലിംഗയുടെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 14,930 പേര്‍ക്കാണ് രാജസ്ഥാനില്‍ കോവിഡ് ബാധിച്ചത്. 349 പേര്‍ക്കാണ് രോഗം മൂലം ജീവന്‍ നഷ്ടമായത്.
അതേസമയം, കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കും. മധുരയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മധുരയില്‍ ഏഴ് ദിവസത്തേക്കാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉണ്ടാവുക. വെല്ലൂര്‍ , റാണിപേട്ട് ജില്ലകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കൊണ്ടുവരും. ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരുകയാണ്. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. പലചരക്ക് പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഓട്ടോടാക്‌സി സര്‍വീസുകള്‍ ഉണ്ടാകില്ല.