സിക്കിമില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ തല്ലുന്ന ദൃശ്യം പുറത്ത്

ന്യൂദല്‍ഹി- ലഡാക്കിലെ സംഘര്‍ഷത്തിന് ശേഷം സിക്കിമിലും ഇന്ത്യ-ചൈന സൈനികര്‍ തമ്മിലടിച്ചു. ഇതിന്റെ വീഡിയോ ചിത്രം പുറത്തുവന്നു.
ഇന്ത്യന്‍ സൈനികര്‍ ചൈനീസ് ഓഫീസറെ ഇടിക്കുകയും ഇരുഭാഗവും തമ്മില്‍ തല്ലുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് അഞ്ചു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്ളത്. പരസ്പരം ഗോബാക്ക് വിളിക്കുകയും ആക്രോശിക്കുകയും ചെയ്യുന്നുണ്ട് ഇരുകൂട്ടരും. സിക്കിമിലെ ഉയരംകൂടിയ പര്‍വത പ്രദേശത്തെ മഞ്ഞുപാളികളിലാണ് ശണ്്ഠ.

 

Latest News