കോവിഡ് വാക്‌സിന്‍ കണ്ടെത്തി; അവകാശവാദവുമായി നൈജീരിയന്‍ ശാസ്ത്രജ്ഞര്‍

അബുജ- ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും ആഗോളതലത്തില്‍ 4,70,000ത്തിലധികം പേരുടെ ജീവനെടുത്ത കൊറോണ വൈറസിനുള്ള വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ്. ഈ ഘട്ടത്തില്‍ കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് നൈജീരിയന്‍ ശാസ്ത്രജ്ഞര്‍. നൈജീരിയന്‍ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ കോവിഡ് റിസര്‍ച്ച് ഗ്രൂപ്പ് ആണ് വാക്‌സിന്‍ കണ്ടെത്തിയ കാര്യം  പ്രഖ്യാപിച്ചത്.
ആഫ്രിക്കക്കാര്‍ക്കായി ആഫ്രിക്കയില്‍ പ്രാദേശികമായി വാക്‌സിന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകസംഘ തലവനും ഒഡെനിലെ അഡെലെക്ക് സര്‍വകലാശാലയിലെ മെഡിക്കല്‍ വൈറോളജി, ആന്‍ഡ് ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് സ്‌പെഷ്യലിസ്റ്റായ ഡോ. ഒലാഡിപ്പോ കൊളവോള്‍ പറഞ്ഞു. വാക്‌സിന്‍ ലഭ്യമാകുന്നതിന് മുമ്പ് നിരവധി വിശകലനങ്ങളും പരീക്ഷണങ്ങളും മെഡിക്കല്‍ അധികൃതരുടെ അനുമതിയും ആവശ്യമാണ് അതു കൊണ്ട് തന്നെ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകാന്‍ കുറഞ്ഞത് 18 മാസമെടുക്കുമെന്നാണ്
ഡോ. ഓള്‍ഡിപോ പറയുന്നത്.ഇതു വരെ പേര് നല്‍കിയിട്ടില്ലാത്ത ഈ വാക്‌സിന്‍, പുറത്തെത്തുമ്പോള്‍ മറ്റ് വംശക്കാര്‍ക്കും പ്രയോജനകരമാകുമെന്നും ആഗോളതലത്തില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്ന ഈ മഹാമാരിക്കായുള്ള വാക്‌സിന്‍  കണ്ടു പിടിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും യൂണിവേഴ്‌സിറ്റി ആക്ടിംഗ് വൈസ് ചാന്‍സലര്‍ പ്രൊഫ. സോളമന്‍ അഡെബോള പറഞ്ഞു.
 

Latest News