തിരുവനന്തപുരം- പ്രവാസികൾ വിദേശത്ത് കിടന്ന് മരിക്കട്ടെയെന്നാണോ കേരള സർക്കാറിന്റെ നിലപാടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രവാസികളോടും വിദേശത്ത്‌നിന്ന് തിരികെ എത്തിയവരോടും മുഖ്യമന്ത്രി സംസാരിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. മനുഷ്യസാധ്യമല്ലാത്ത നിബന്ധനകൾ വെച്ച് പ്രവാസികളെ തടയരുത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. രോഗവ്യാപനത്തെക്കുറിച്ച് ഭീതി പടർത്തുകയാണ് കേരള സർക്കാർ ചെയ്യുന്നത്. പ്രവാസികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തുന്നത് നീട്ടിവെക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. പോലീസ് സ്‌റ്റേഷനിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയവർക്കെതിരെ പോലും മുഖ്യമന്ത്രി നടപടി സ്വീകരിക്കുന്നില്ല. ജാഗ്രതയോടെ പ്രവർത്തിച്ചാൽ രോഗവ്യാപനം ഇല്ലാതെ എത്രവേണമെങ്കിലും നാട്ടിലേക്ക് കൊണ്ടുവരാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.