Sorry, you need to enable JavaScript to visit this website.
Saturday , October   31, 2020
Saturday , October   31, 2020

കോവിഡിന് പിന്നാലെ ഡങ്കിയും എലിപ്പനിയും വ്യാപിക്കുന്നു; ആശങ്കയില്‍ കേരളം

തിരുവനന്തപുരം- കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ മണ്‍സൂണ്‍ എത്തിയതോടെ കേരളത്തില്‍ പലവിധ പനികള്‍ പടരുന്നു. ഒരു മാസത്തിനിടെ 598 പേര്‍ക്ക് ഡങ്കിപ്പനിയും 91 പേര്‍ക്ക് എലിപ്പനിയും ബാധിച്ചുവെന്ന് ആരോഗ്യവകുപ്പ് പറയുന്നു. വൈറല്‍ പനികളുടെയും കോവിഡിന്റെയും ലക്ഷണങ്ങള്‍ ഒരു പോലെയായത് വന്‍ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പിനുയം തൊണ്ടവേദനയുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

ഡങ്കി ബാധിക്കുന്നവര്‍ക്ക് പനിക്ക് പുറമേ പേശിവേദനയാണ് ഉണ്ടാകുകയെന്നും ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ കാണില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ പ്രൊഫസര്‍ ഡോ.ബി പത്മകുമാര്‍ അറിയിച്ചു. എല്ലിപ്പനി ബാധിക്കുന്നവര്‍ക്ക് കണ്ണിന് മഞ്ഞ നിറവും രക്തസ്രാവവും തുടകളുടെ പേശികള്‍ക്ക് വേദനയും അനുഭവപ്പെടും. പനി ലക്ഷണം കാണുന്നവര്‍ എല്ലാവരും കോവിഡ് പരിശോധന നടത്തേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.വരുന്ന മൂന്ന് മാസങ്ങളിലും പകര്‍ച്ചപ്പനി വ്യാപകമാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടല്‍.
 

Latest News