കോവിഡ് സര്‍ട്ടിഫിക്കറ്റ് ഗള്‍ഫുകാര്‍ക്ക് മാത്രമല്ലെന്ന് മന്ത്രി കെ.ടി. ജലീല്‍

മലപ്പുറം- കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.

ഗള്‍ഫില്‍നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് മാത്രമേ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ളൂ എന്ന് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഭേദഗതി വരുത്തിയതെന്ന് കരുതുന്നു.

ഗള്‍ഫുകാര്‍ക്ക് മാത്രമാണെങ്കില്‍ അത് അനീതിയാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ മാസം 25 മുതലാണ് ഇത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ജലീല്‍ അവകാശപ്പെട്ടു.

പ്രവാസികളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം കാരണമല്ല, പ്രായോഗിക ബുദ്ധിമുട്ടുകളാണ് 25 വരെ നീട്ടാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു.

 

Latest News