Sorry, you need to enable JavaScript to visit this website.

വിവാഹത്തിന് സമ്മതിക്കാം, പക്ഷെ ഡ്രൈവിംഗ് തടയാൻ പാടില്ലെന്ന് നിക്കാഹിൽ വ്യവസ്ഥയുമായി സൗദി യുവതി

പ്രതീകാത്മക ചിത്രം

ഹായിൽ - നിക്കാഹിന് അനുവദിക്കണമെങ്കിൽ ഏറ്റവും പുതിയ മോഡൽ കാർ വാങ്ങിനൽകണമെന്നും വാഹനം ഓടിക്കുന്നതിൽ നിന്ന് തടയാൻ പാടില്ലെന്നും യുവതിയുടെ ഉപാധി. വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നൽകി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിറക്കി 72 മണിക്കൂർ പിന്നിടുന്നതിനു മുമ്പാണ് വാഹനമോടിക്കുന്നതിൽ നിന്ന് ഭർത്താവ് തന്നെ തടയാൻ പാടില്ലെന്നും തനിക്ക് സ്വന്തം പേരിൽ പുതിയ മോഡൽ കാർ വാങ്ങിനൽകണമെന്നുമുള്ള വ്യവസ്ഥകൾ നവവധു വിവാഹ കരാറിൽ ഒൾപ്പെടുത്തിയത്. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയ വിവാഹ കരാറിന്റെ കോപ്പി സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 
സൗദിയിൽ വനിതാശാക്തീകരണ മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി വനിതകളെ വാഹനമോടിക്കുന്നതിന് അനുവദിക്കുന്നതിനുള്ള ചരിത്രപരമായ ഉത്തരവ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഇക്കഴിഞ്ഞ 27ന് രാത്രിയാണ് പ്രഖ്യാപിച്ചത്. പുരുഷൻമാരെ പോലെ വനിതകൾക്കും പതിനെട്ട് വയസ് മുതൽ ലൈസൻസ് അനുവദിക്കാനാണ് തീരുമാനം. അടുത്ത ശവ്വാൽ 10 (2018 ജൂൺ 24) മുതൽ വനിതകൾക്ക് സൗദിയിൽ ഡ്രൈവിംഗ് ലൈസൻസും വാഹനമോടിക്കുന്നതിനുള്ള അവകാശവും ലഭിക്കും.
 

Latest News