മുംബൈയില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശിനി മരിച്ചു

മുംബൈ- മുംബൈയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശിനിയായ ജാനകി വാസു(77) ആണ് വൈറസ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ഇവര്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് അന്ത്യം.

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് നേരത്തെയും മലയാളികള്‍ മരിച്ചിരുന്നു. മഹാരാഷ്ട്രയിലെ താനയില്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശി മരിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശി ഷണ്‍മുഖം ചെട്ടിയാര്‍ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ഒരു മാസമായി ഇദ്ദേഹം ചികിത്സയിലായിരുന്നുവെന്നാണ് വിവരം.
 

Latest News