ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല; കൊലവിളി മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ

മലപ്പുറം- അരിയിൽ ഷുക്കൂറിനെ അരിഞ്ഞുവീഴ്ത്തിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്ന് മുദ്രാവാക്യം വിളിച്ച് നിലമ്പൂർ മൂത്തേടത്ത് ഡി.വൈ.എഫ്.ഐ പ്രകടനം. വാട്‌സാപ്പ് ഗ്രൂപ്പിലെ തർക്കമാണ് ഒടുവിൽ തെരുവിലേക്ക് പ്രകടനമായി നീണ്ടത്. കോൺഗ്രസ് സി.പി.എം സംഘർഷമാണ് ഒടുവിൽ കൊലവിളി പ്രകടനത്തിലേക്ക് നീങ്ങിയത്. പ്രകടനത്തിനെതിരെ മുസ്്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പോലീസിൽ പരാതി നൽകി.

Latest News