Sorry, you need to enable JavaScript to visit this website.

കോവിഡ്: പൊന്നാനി സ്വദേശി ദമാമിൽ മരിച്ചു

ദമാം- മലപ്പുറം പൊന്നാനി എഴുവാതിരുത്തി തെയ്യങ്ങാട് സ്വദേശി കുളപ്പുറത്തിങ്ങൽ സത്യാനന്ദൻ (61) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. കടുത്ത പനിയും ചുമയും ശ്വാസ തടസവുമായി കഴിഞ്ഞ പത്തു ദിവസം മുൻപേ ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു. ഭാര്യ: ഉഷ മക്കൾ സൗമ്യ , ഗോകുൽ , സന്ധ്യ ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

 

Latest News