Sorry, you need to enable JavaScript to visit this website.

മക്കയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

മക്ക- മക്കയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന  മലപ്പുറം ജില്ലയിലേ പന്തല്ലൂർ മുടിക്കോട് സ്വദേശി മരണപ്പെട്ടു. മുടിക്കോട്
മദാരി പുതുവീട്ടിൽ അബ്ദുൽ കരീം (60) ആണ് മക്കയിലെ നൂർ ഹോസ്പിറ്റലിൽ മരിച്ചത്. ഇന്ന് (ഞായറാഴ്ച) രാവിലെയായിരുന്നു മരണം.  ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് ജസീൽ, നൂർബാനു, സഫീദ, നവാഫ്. നടപടിക്രമങ്ങൾക്ക് കെ.എം.സി.സി മക്ക ജനറൽ സെക്രട്ടറി മുജീബ് പുക്കോട്ടൂർ നേതൃത്വം നൽകുന്നുണ്ട്.

 

Latest News