Sorry, you need to enable JavaScript to visit this website.

ഓൺലൈൻ പാഠ്യപദ്ധതിയിൽ യോഗ കൂടി ഉൾപ്പെടുത്തണം- ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ന്യൂദൽഹി- കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ചു വരുന്ന ഓൺലൈൻ പഠന ക്ലാസുകളിൽ യോഗ കൂടി ഉൾപ്പെടുത്തണമെന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കാനുള്ള ഉത്തമമാർഗങ്ങളിലൊന്നാണ് യോഗ. അന്താരാഷ്ട്രയോഗ ദിനത്തിന്റെ ഭാഗമായി, യോഗയും ധ്യാനവും എന്നവിഷയത്തിൽ ടജകഇ ങഅഇഅഥ സംഘടിപ്പിച്ച ഡിജിറ്റൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ലോകത്തിനു നൽകിയ അമൂല്യ സമ്മാനമായ യോഗ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജീവിതങ്ങളെ വിജയകരമായി പരിവർത്തനപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.  
വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് യോഗ പരിചയപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു. കോവിഡ് മഹാമാരി ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യാവസ്ഥയിൽ സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി സംസാരിക്കവെ, ലോകം വലിയൊരു വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നും, എന്നാൽ നമുക്കുമേൽ അധിപത്യം ഉറപ്പിക്കാൻ ഈ മഹാമാരിയെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഒന്നിച്ചുനിന്നുകൊണ്ട്, ഈ രോഗത്തിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ നമുക്കാവണം, അതെ സമയം തന്നെ ശാരീരികപരമായും, മനസികപരമായും നാം ആരോഗ്യമുള്ളവരാണെന്നും ഉറപ്പാക്കേണ്ടതുണ്ട്' കോവിഡ് മഹാമാരി ജനങ്ങൾക്കിടയിൽ സൃഷ്ഠിച്ചിരിക്കുന്ന പിരിമുറുക്കങ്ങൾക്കുള്ള ഉത്തമപരിഹാരമായി മാറാൻ യോഗയ്ക്ക് സാധിക്കുമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

ലോകജനതയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ആരോഗ്യപ്രതിസന്ധി കോവിഡ് മാത്രമല്ലെന്ന് ഓർമ്മിപ്പിച്ച ശ്രീ നായിഡു, ജീവിതശൈലി രോഗങ്ങളുടെ വർദ്ധനയിൽ ആശങ്ക പ്രകടിപ്പിച്ചു. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം, 2016 ൽ ഇന്ത്യയിലുണ്ടായ മരണങ്ങളിൽ 63 ശതമാനവും പകർച്ചാവ്യാധികളല്ലാത്ത രോഗങ്ങൾ മൂലമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുവാനുള്ള ലളിതവും ശക്തവുമായ ആയുധമായി മാറാൻ യോഗയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.

 

Latest News