ന്യൂദൽഹി- ഇന്ത്യയുമായി അതിർത്തി തർക്കം രൂക്ഷമാക്കി ഭൂപടം പരിഷ്‌ക്കരിച്ചതിനു പിന്നാലെ ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമം നേപ്പാൾ ഭേദഗതിചെയ്തു. നേപ്പാളി പൗരന്മാരെ വിവാഹം ചെയ്യുന്ന ഇന്ത്യൻ സ്ത്രീകൾക്ക് പൗരത്വം ലഭിക്കാൻ ഇനി ഏഴുവർഷം കാത്തിരിക്കണമെന്ന് നേപ്പാൾ ആഭ്യന്തരമന്ത്രി റാം ബഹദൂർ ഥാപ്പ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് ഏഴ് വർഷത്തിനു ശേഷമേ പൗരത്വം നൽകൂവെന്ന ഇന്ത്യയിലെ നിയമം ചൂണ്ടിക്കാട്ടിയാണ് നേപ്പാൾ ഭേദഗതിയെ ന്യായീകരിക്കുന്നത്. എന്നാൽ ഇന്ത്യയുടെ പൗരത്വ നിയമത്തിലെ വ്യവസ്ഥ നേപ്പാളുകാർക്ക് ബാധകമല്ല.