പ്രവാസികൾ മരിക്കട്ടെയെന്നാണ് സർക്കാർ നിലപാട്-രമേശ് ചെന്നിത്തല

തിരുവനന്തപുരം- ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ രക്ഷിക്കാൻ കേരള സർക്കാരും നോർക്കയും ഒന്നും ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എം.സി.സിയും ഒ.ഐ.സി.സിയും ഇൻകാസുമാണ് ഗൾഫ് പ്രവാസികൾക്ക് വേണ്ടി പ്രയത്‌നിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഒരു കാര്യത്തിലും വിട്ടുവീഴ്ചക്ക് തയ്യാറാകാതെ പ്രവാസികൾ അവിടെ കിടന്നു മരിക്കട്ടെയെന്നാണ് സംസ്ഥാന സർക്കാറിന്റെ നിലപാട്. ഇത് ലോകം പൊറുക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് തരംതാഴരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

Latest News