സുശാന്തിന്റെ ആത്മഹത്യക്ക് കാരണം കാമുകി? നടി റിയ ചക്രബര്‍ത്തിക്ക് എതിരെ പരാതി

പട്‌ന- ബോളിവുഡ് താരം സുശാന്ത്‌സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിക്ക് എതിരെ പരാതി. ബിഹാറില്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മുസഫര്‍ സ്വദേശിയായ കുന്ദന്‍ കുമാര്‍ എന്നയാള്‍ പരാതി നല്‍കിയത്. സുശാന്തിന്റെ ആത്മഹത്യക്ക് കാരണം റിയയാണെന്നാണ് പരാതിക്കാരന്റെ ആരോപണം.

ഈ മാസം 24ന് ഹരജി കോടതി പരിഗണിക്കും. സുശാന്തിന്റെ കാമുകിയാണ് റിയ. എന്നാല്‍ താനുമായി മരിക്കുന്നതിന്റെ അവസാന ദിവസങ്ങളില്‍ അകന്നിരുന്നുവെന്ന് റിയ പോലിസിന് നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണില്‍ താരത്തിനൊപ്പം ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്നുവെന്നും മറ്റൊരു സുഹൃത്തിനെ സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസത്തില്‍ പരസ്പരം തര്‍ക്കിച്ചതിനെ തുടര്‍ന്ന് താന്‍ തിരിച്ചുപോന്നിരുന്നുവെന്നും റിയ പോലിസിനോട് പറഞ്ഞു.

സുശാന്ത് മരിക്കുന്നതിന് തൊട്ടുമുമ്പ് റിയയെ ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്ന് പോലിസിന് കോള്‍ റെക്കോര്‍ഡില്‍ നിന്ന് മനസിലായിരുന്നു. ഇതേതുടര്‍ന്നായിരുന്നു നടിയെ നേരത്തെ തന്നെ ചോദ്യം ചെയ്തത്.

Latest News