ഇന്ത്യാ-ചൈന തർക്കം പരിഹരിക്കാൻ ഇടപെടും-ട്രംപ്

വാഷിംഗ്ടൺ- ഇന്ത്യ-ചൈന തർക്കത്തിൽ മധ്യസ്ഥം വഹിക്കാൻ അമേരിക്കക്ക് കഴിയുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുമായും ചൈനയുമായും സംസാരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി. ഇരുരാജ്യങ്ങൾക്കുമിടയിൽ ശക്തമായ  തർക്കം നിലനിൽക്കുന്നുണ്ട്. ഇക്കാര്യം സൂക്ഷ്മമായി വിലയിരുത്തുകയാണ്. ഇരുരാജ്യങ്ങളെയും സഹായിക്കാൻ അമേരിക്ക ഒരുക്കമാണെന്നും ട്രംപ് വ്യക്തമാക്കി. ഒക്്‌ലോഹമയിലേക്ക് തെരഞ്ഞെടുപ്പ് റാലിക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.

 

Latest News