'നരേന്ദ്രമോഡിയല്ല സറണ്ടര്‍ മോഡി'; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി

ന്യൂദല്‍ഹി- ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിച്ച് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. 'നരേന്ദ്രമോഡി യഥാര്‍ത്ഥത്തില്‍ സറണ്ടര്‍ മോഡി'യാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ജപ്പാന്‍ ടൈംസിന്റെ വാര്‍ത്തയ്‌ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി മോഡിയെ കളിയാക്കി ട്വീറ്റ് ചെയ്തത്.ഇന്നലെയും ചൈനയുടെ മുമ്പില്‍ പ്രധാനമന്ത്രി അടിയറവ് പറയുകയാണ് ചെയ്തതെന്ന് ആരോപിച്ച് രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.

ഇന്ത്യയുടെ പ്രദേശങ്ങളില്‍ ആരും കടന്നുകയറിയിട്ടില്ലെന്നും ഒരിഞ്ച് ഭൂമിയും വിട്ടുനല്‍കിയിട്ടില്ലെന്നുമായിരുന്നു സര്‍വ്വകക്ഷി യോഗത്തില്‍ മോഡി അറിയിച്ചത്. ഇതിന് പിന്നാലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ പിന്നെ എങ്ങിനെയാണ് സംഭവിച്ചതെന്നും സൈനികര്‍ എന്തുകൊണ്ടാണ് കൊല്ലപ്പെട്ടതെന്നും നിരവധി രാഷ്ട്രീയ നേതാക്കള്‍ മോഡിയെ വിമര്‍ശിച്ചുകൊണ്ട് ചോദ്യമുയര്‍ത്തുകയും ചെയ്തിരുന്നു.


 

Latest News