ന്യൂദൽഹി- കശ്മീരിലെ സാദിബൽ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം അവകാശപ്പെട്ടു. വീടിനകത്ത് ഒളിച്ചിരിക്കുകയായിരുന്ന ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടർന്നാണ് വെടിവെപ്പ് നടത്തിയത്. കഴിഞ്ഞ വർഷം മുതൽ ഭീകരപ്രവർത്തനത്തിൽ സജീവമായിരുന്നുവരാണ് കൊല്ലപ്പെട്ടത് എന്നാണ് പോലീസ് പറയുന്നത്. ഭീകരരിൽ ഒരാൾ കഴിഞ്ഞ മാസം ബി.എസ്.എഫ് ജവാൻമാർക്ക് നേരെ നടന്ന അക്രമണത്തിൽ പങ്കാളിയായിരുന്നുവെന്നും സൈന്യം പറയുന്നു.






