ദമാം- കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി ആർദ്രം വീട്ടിൽ സുനിൽ കുമാർ പുരുഷോത്തമൻ (43) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ പത്തു ദിവസം മുമ്പ് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. നാല് ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. ഭാര്യ പ്രതിഭ, മക്കൾ ആദർശ്, ആദിത്യ. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്‌ക്കരിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.