ലഡാക്കില്‍ പിടിയിലായ ചൈനീസ് സൈനികരെ ഇന്ത്യ വിട്ടയച്ചു: വികെ സിങ്

ന്യൂദല്‍ഹി- ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടെ പിടിയിലായ ചൈനീസ് സൈനികരെ വിട്ടയച്ചതായിി കേന്ദ്രമന്ത്രി വി.കെ സിങ്. എബിപി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജൂണ്‍ 15ന് നടന്ന സംഘര്‍ഷത്തില്‍ ചില ഇന്ത്യന്‍ സൈനികര്‍ നമ്മുടെ അതിര്‍ത്തിയും ചില ചൈനീസ് സൈനികര്‍ അവരുടെ അതിര്‍ത്തിയും മുറിച്ചുകടന്നിരുന്നു.

ചൈന നമ്മുടെ സൈനികരെ വിട്ടയച്ച സാഹചര്യത്തിലാണ് അവരുടെ സൈനികരെയും വിട്ടയച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 20 ഇന്ത്യന്‍ സൈനികരെയാണ് നമുക്ക് നഷ്ടമായത്. എന്നാല്‍ ചൈനക്ക് 43 സൈനികരുടെ ജീവന്‍ നഷ്ടമായതായാണ് നമ്മുടെ വിലയിരുത്തല്‍.വ്യാഴാഴ്ചയാണ് ചൈന പത്ത് ഇന്ത്യന്‍ സൈനികരെ വിട്ടയച്ചിരുന്നത്. നാല് ഉന്നത ഉദ്യോഗസ്ഥരും ഇവരില്‍പ്പെടുന്നു.
 

Latest News