വാഷിംഗ്ടണ്‍- കഴിഞ്ഞ ദിവസം ഒന്നര ലക്ഷത്തോളം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു. 4000-ലേറെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം കോവിഡ് മരണം 4.66 ലക്ഷം പിന്നിട്ടു.
വിവിധ രാജ്യങ്ങളിലായി 47.37 ലക്ഷത്തിലേറെ പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 37.07 ലക്ഷത്തോളം രോഗികള്‍ ചികിത്സയില്‍ തുടരുന്നു. ഇവരില്‍ 55, 000 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
1,21,979 പേരുടെ ജീവനെടുത്ത അമേരിക്കയില്‍ രോഗബാധിതര്‍ 23 ലക്ഷം കടന്നിട്ടുണ്ട്. കോവിഡ് മരണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ മരണസംഖ്യ അരലക്ഷം കടന്നു. 10.70 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. റഷ്യയില്‍ മരണം 8000 പിന്നിട്ടു. രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് നീങ്ങുകയാണ്.
ലോകത്ത് കോവിഡ് ബാധിതരില്‍ നാലാമതുള്ള ഇന്ത്യയില്‍ രോഗബാധിതര്‍ നാല് ലക്ഷം കടന്നു. 13000 ലേറെ പേരാണ് മരിച്ചത്. രോഗം അതിവേഗം വ്യാപിക്കുന്ന പെറുവില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. ബ്രിട്ടനിലും സ്പെയ്നിലും ഇറ്റലിയിലും ജര്‍മനിയിലും പുതിയ രോഗികള്‍ കുറയുന്നുണ്ട്.






