Sorry, you need to enable JavaScript to visit this website.

ദല്‍ഹി സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ഐസൊലേഷന്‍ ബെഡുകള്‍ക്ക് നിരക്ക് നിശ്ചയിച്ചു

ന്യൂദല്‍ഹി-ദല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ഐസൊലേഷന്‍ ബെഡുകള്‍ക്ക് പ്രതിദിന നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. സാധാരണ ആശുപത്രി കിടക്കകള്‍ക്ക്  8,000 മുതല്‍ 10,000 രൂപ വരെയും വെന്റിലേറ്ററുള്ള ഐ.സി.യു ബെഡിന്  15,000 മുതല്‍ 18,000 രൂപ വരെയും നിശ്ചയിച്ചാണ് ദല്‍ഹി  സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ ശുപാര്‍ശകള്‍ ദല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) അംഗീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കൊറോണ വൈറസ് രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്വകാര്യ ആശുപത്രികളില്‍ 60 ശതമാനം കിടക്കകള്‍ ലഭ്യമാക്കുന്നതിനും കോവിഡ് 19 പരിശോധനയുടെയും ചികിത്സയുടെയും നിരക്ക് നിശ്ചയിക്കുന്നതിനുമാണ് നീതി ആയോഗ്  അംഗം വി.കെ. പോളിന്റെ നേതൃത്വത്തില്‍ നേരത്തെ  കമ്മിറ്റി രൂപീകരിച്ചത്.

ലബോറട്ടറികളില്‍ കോവിഡ് 19 പരിശോധനക്കുള്ള നിരക്ക്  2,400 രൂപയായി നിശ്ചയിച്ചുകൊണ്ട് ദല്‍ഹി  സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സ്വകാര്യ ആശുപത്രികളില്‍ പി.പി.ഇ ചെലവടക്കം ഐസൊലേഷന്‍ ബെഡിന് 8000 രൂപ മുതല്‍ 10,000 രൂപവരെ, വെന്റിലേറ്ററില്ലാതെ ഐ.സി.യു-13,000 മുതല്‍ 15,000, വെന്റിലേറ്ററടക്കം ഐ.സി.യു-15,000 മുതല്‍ 18,000 വരെ എന്നിങ്ങനെയാണ് നിരക്ക്.

 

Latest News