ട്രസ്റ്റ് രൂപീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല; പി.എം. കെയേഴ്‌സിനെതിരെ ഹരജി

അലഹബാദ്- കോവിഡ് പ്രതിസന്ധി നേരിടുന്നതിനായി രൂപീകരിച്ച പി.എം. കെയേഴ്‌സ് ഫണ്ടിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തു.

ഹൈക്കോടതി അഭിഭാഷകരായ ദിവ്യപാല്‍ സിംഗ്, അനുഭവ് സിംഗ് എന്നിവര്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ഇത്തരം ട്രസ്റ്റ് രൂപീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.  

കേന്ദ്രസര്‍ക്കാര്‍ 2005 ലെ നിയമപ്രകാരം രൂപീകരിച്ച ദേശീയ ദുരിതാശ്വാസ നിധി നിലവിലിരിക്കെയാണ് കോവിഡ് പശ്ചാത്തലത്തില്‍ സ്ഥാപനങ്ങളില്‍നിന്നും ജനങ്ങളില്‍നിന്നും ഫണ്ട് സ്വരൂപിക്കുന്നതിനായി പി.എം.കെയഴ്‌സ് എന്ന പേരില്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചത്.

 

Latest News