Sorry, you need to enable JavaScript to visit this website.

ഫ്രഞ്ച് പ്രസിഡന്റിനെ ബോറിസും ചാള്‍സും   സ്വീകരിച്ചത് നമസ്‌തേയുമായി

ലണ്ടന്‍-കൊറോണ പാശ്ചാത്യ ലോക നേതാക്കളുടെയും സുഹൃത്തുക്കളുടെയും അഭിവാദ്യ രീതിയെ തന്നെ മാറ്റി. ഷെയ്ക്ക് ഹാന്‍ഡും ആലിംഗനവും ചുംബനവും ഒഴിവാക്കി പരമ്പരാഗത ഇന്ത്യന്‍ രീതിയായ കൈകൂപ്പി നമസ്‌തേ പറയുന്നതിലേയ്ക്ക് ലോകം മാറി. സാമൂഹ്യ അകല നിയമം നിലനില്‍ക്കുന്ന ബ്രിട്ടനില്‍ നമസ്‌തേയ്ക്ക് പ്രചാരമേറുകയാണ്. പ്രധാനമന്ത്രി ബോറിസിനും പ്രിന്‍സ് ചാള്‍സിനുമടക്കമുള്ളവര്‍ക്ക് കൊറോണ ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ നേതാക്കള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. നമസ്‌തേയ്ക്കും ശിരസു നമിച്ചുള്ള ആദരം പ്രകടിപ്പിക്കലിനും ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്. കൊറോണ കാലത്തു ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ചത് നമസ്‌തേ നല്‍കിക്കൊണ്ടായിരുന്നു. ചാള്‍സും കാമില്ലയും ഇതേ രീതി തന്നെ അനുവര്‍ത്തിച്ചു. സന്ദര്‍ശനവേളയില്‍ ബ്രിട്ടണും ഫ്രാന്‍സും തമ്മിലുള്ള എയര്‍ ബ്രിഡ്ജ് സംബന്ധമായും ഇയു ട്രേഡ് ഡീലിനെക്കുറിച്ചും ഉന്നതതല ചര്‍ച്ചകള്‍ നടക്കും.
 

Latest News