Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അന്യാധീനപ്പെടുന്ന ഭൂസ്വത്തുക്കൾ  സംരക്ഷിക്കണമെന്ന് വഖഫ് ബോർഡിന് ഹരജി

കാസർകോട് - മതവിശ്വാസികളും പൊതുജനങ്ങളും അനാഥരെയും അഗതികളെയും സംരക്ഷിക്കാൻ സംഭാവനയായി നൽകിയതും അന്യാധീനപ്പെടുന്നതുമായ ഭൂസ്വത്തുക്കൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു വഖഫ്  ബോർഡിന് ഹരജി. 
തൃക്കരിപ്പൂർ ജാമിഅ സഅദിയ ഇസ്‌ലാമിയയുടെ ഭാഗമായുള്ള 4.15 ഏക്കർ ഭൂസ്വത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് കിസ്സ സാംസ്‌ക്കാരിക സമന്വയം ചെയർമാൻ അഡ്വ. സി. ഷുക്കൂർ ആണ് വഖഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഡ്വ. ബി. എം ജമാലിന് ഹരജി നൽകിയത്. 


2005 മുതൽ 2009 വരെ സംഘടനക്ക് സംഭാവനയായി ലഭിച്ച ഭൂമി സംരക്ഷിക്കണം എന്നാണ് ആവശ്യം. 2005 മാർച്ച് മൂന്നിന് സീതിരകത്ത് സുലൈഖ, പുത്തലത്ത് ഇബ്രാഹിം എന്നിവർ നൽകിയ 160 സെന്റ്, സീതിരകത്ത് അബ്ദുൽ ഖാദർ, ഹനീഫ എന്നിവർ നൽകിയ 49.5 സെന്റ് സ്ഥലം, പറമ്പത്ത് കുഞ്ഞാമിന ഹജ്ജുമ്മ നൽകിയ 42.75 സെന്റ്, 2009 ജൂലൈ 10 ന് അഞ്ചില്ലത്ത് കാനപ്രം അബ്ദുൾ സലാം നൽകിയ 14 സെന്റ്, തെളപ്രത്ത് ബീഫാത്തിമ നൽകിയ 33 സെന്റ് അടക്കമുള്ള ഭൂസ്വത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹരജിയിൽ മുഴുവൻ വഖഫ് സ്വത്തുക്കളുടെ സർവ്വേ നമ്പർ ഉൾപ്പെടെയുള്ള വിശദ വിവരങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 


വഖഫ് ബോർഡിനെയോ തൃക്കരിപ്പൂർ സബ് രജിസ്ട്രാറെയോ അറിയിക്കാതെ സ്വന്തമാക്കിയ സ്വത്തുക്കൾ പലതും ഇപ്പോൾ അന്യാധീനപ്പെടുകയാണ്. 
11/93 നമ്പറായി സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന്റെ സ്വത്തുക്കളിൽ പലതിലും ജാമിഅ സഅദിയ ഇസ്‌ലാമിയ എന്നതിന് പകരം ജാമി സഅദിയ ഇസ്ലാമിയ അഗതി മന്ദിരം എന്ന് കൂടി ചേർത്തതായി കാണുന്നു. എന്നാൽ രജിസ്‌ട്രേഷൻ നമ്പർ പൊതുവായി നൽകിയിട്ടുണ്ടെന്നും അഡ്വ. സി. ഷുക്കൂർ ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. 
1997 ൽ കെ എൽ 006930 നമ്പറായി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത സമുദായത്തിന്റെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്ന അഗതി സ്ഥാപനമാണിത്. സംഘടനയുടെ പേരിൽ മണിയനോടിയുള്ള കോടികൾ വിലമതിക്കുന്ന സ്വത്ത് കോളേജ് ട്രസ്റ്റിന് നിസാര വിലക്ക് വില്പന നടത്തിയ വിവാദം നിലനിൽക്കെയാണ് പുതിയ ഹരജി വഖഫ് ബോർഡിൽ എത്തുന്നത്. 

 

Latest News