Sorry, you need to enable JavaScript to visit this website.

കണ്ണുകള്‍ക്ക് പിങ്ക് നിറം കോവിഡ് ലക്ഷണം: പഠനം

ടൊറന്റോ-കണ്ണുകള്‍ പിങ്ക് നിറമാകുന്നത് കോവിഡിന്റെ പ്രാഥമിക ലക്ഷണങ്ങളില്‍ ഒന്നാകാമെന്ന് പഠനം. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്‌ക്കൊപ്പംതന്നെ കണ്ണുകളിലെ പിങ്ക് നിറവും രോഗലക്ഷണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് 'കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്‍മോളജി'യില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പറയുന്നത്. ചെങ്കണ്ണും പ്രാഥമിക രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടും. മാര്‍ച്ചില്‍ കാനഡയിലെ നേത്രരോഗാശുപത്രിയില്‍ ചെങ്കണ്ണ് ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി ചികിത്സതേടിയ 29കാരിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രാഥമികഘട്ടത്തില്‍ ശ്വാസകോശ അസ്വസ്ഥതകളെക്കാള്‍ രോഗബാധിതരുടെ കണ്ണിലാകും ലക്ഷണങ്ങള്‍ പ്രകടമാകുകയെന്നും കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ കാര്‍ലോസ് സൊളാര്‍ട്ടി പറഞ്ഞു. മാത്രമല്ല ആകെയുള്ള കോവിഡ് കേസുകളുടെ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പഠനത്തിന്റെ അടിസ്ഥാനത്തില്‍ നേത്രരോഗക്ലിനിക്കുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ മതിയായ ജാഗ്രത പാലിക്കണമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
 

Latest News