സൗദിയിൽ നാളെ മുതൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാം; ഉംറയും മദീന സിയാറത്തും ഇല്ല

റിയാദ് -നാളെ രാവിലെ ആറു മണി മുതൽ സൗദി അറേബ്യ സാധാരണ ജിവിതത്തിലേക്ക് വരുമ്പോൾ നിയന്ത്രണങ്ങൾ ഭൂരിഭാഗവും ഒഴിവാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം മുഴുസമയവും പുറത്തിറങ്ങാമെന്നും എല്ലാ കടകളും സ്ഥാപനങ്ങളും തുറക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഉംറയും മദീന സിയാറത്തും തത്കാലം അനുവദിക്കില്ല. അന്താരാഷ്ട്ര വിമാന സർവീസും അതിർത്തികളിലൂടെയുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്. 50 പേരിലധികമുള്ള ആൾകൂട്ടവും അനുവദിക്കില്ല. മാസ്‌ക് ധരിക്കുകയും പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും വേണം. മന്ത്രാലയം അറിയിച്ചു.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

കോവിഡ് വ്യാപനം തടയുന്നതിനും പൊതുജനബോധവത്കരണത്തിനും പുറത്തിറക്കിയ തവക്കല്‍നാ, തബാഉദ് ആപുകള്‍ എല്ലാവരും മൊബൈലുകളില്‍ ഇന്‍സ്റ്റാല്‍ ചെയ്യണം.

 

Latest News